ചൂടന്‍ രംഗങ്ങള്‍ നിറച്ചാണ് ഹേറ്റ് ഹേറ്റ് സ്റ്റോറി – 3യുടെ ട്രൈലര്‍ റിലീസ് ചെയ്തത്. മൂന്ന് മിനുട്ടോളം നീളമുള്ള ട്രൈലറില്‍ സറീന്‍ ഖാനും ശര്‍മന്‍ ജോഷിയും ഇഴുകിച്ചേര്‍ന്ന് അഭിനയിച്ച് ചൂടന്‍ രംഗങ്ങളാണുള്ളത്. വിശാല്‍ പാണ്ഡ്യ സംവിധാനം ചെയ്ത ചിത്രത്തില്‍ കരണ്‍ സിംഗ് ഗ്രോവര്‍, ഡെയ്‌സി ഷാ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടി സീരീസ് നിര്‍മാതാക്കളായ ഹേറ്റ് സ്റ്റോറി – 3യുടെ ട്രൈലര്‍ യൂട്യൂബിലാണ് റിലീസ് ചെയ്തത്. ട്രൈലര്‍ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകം അന്‍പത്തിരണ്ട് ലക്ഷത്തിലധികം പേരാണ് കണ്ടത്.
പ്രണയ – റൊമാന്‍സ് – കിടപ്പറ രംഗങ്ങളില്‍ മികച്ച രീതിയില്‍ അഭിനയിച്ചതായി നായക കഥാപാത്രം കൈകാര്യം ചെയ്യുന്ന ശര്‍മന്‍ പറഞ്ഞു. ഫുള്‍ ക്രൈഡിറ്റ് സെറീന്‍ ഖാന് ആണെന്നാണ് ശര്‍മന്‍ പറയുന്നത്. ചിത്രത്തിലെ ഒരു ഗാനരംഗത്തിലെ ദൃശ്യങ്ങല്‍ ഉള്‍പ്പെടുത്തിയാണ് ട്രൈലര്‍ പുറത്തുവിട്ടത്. ഡിസംബര്‍ നാലിന് ചിത്രം തീയറ്ററുകളിലെത്തും.
ഹേറ്റ് സ്റ്റോറി – 3യുടെ ട്രൈലര്‍ കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here