നാസർ നടികർ സംഘം പ്രസിഡന്റ്; ശരത്കുമാറിനെ പരാജയപ്പെടുത്തിയത് 109 വോട്ടുകൾക്ക്; വിശാൽ ജനറൽ സെക്രട്ടറി

ചെന്നൈ: തമിഴ് സിനിമ താരങ്ങളുടെ സംഘടനയായ നടികർ സംഘത്തിന്റെ പ്രസിഡന്റായി നടൻ നാസർ തെരഞ്ഞെടുക്കപ്പെട്ടു. നടൻ ശരത്കുമാറിനെ 109 വോട്ടുകൾക്കാണു നാസർ പരാജയപ്പെടുത്തിയത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 1445 വോട്ടുകളോടെ നടൻ വിശാൽ തെരഞ്ഞെടുക്കപ്പെട്ടു. കാർത്തിയെ ട്രഷററായും തെരഞ്ഞെടുത്തു.

കഴിഞ്ഞ 10 വർഷമായി ശരത് കുമാറായിരുന്നു നടികർ സംഘത്തിന്റെ പ്രസിഡന്റ്. ശരത് കുമാർ ആയിരുന്നു വിശാലിന്റെ നേതൃത്വത്തിലുളള പാണ്ഡവ അണിയുടെ മുഖ്യ എതിരാളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News