മാവോയിസ്റ്റുകൾക്കായി ഇന്നും അട്ടപ്പാടിയിൽ പരിശോധന; ഏറ്റുമുട്ടൽ സംബന്ധിച്ച റിപ്പോർട്ട് എൻഐഎയ്ക്ക് കൈമാറും

പാലക്കാട്: മാവോയിസ്റ്റുകൾക്കായി ഇന്നും അട്ടപ്പാടി വനമേഖലയിൽ പരിശോധന തുടരും. തണ്ടർബോൾട്ടും നക്‌സൽ വിരുദ്ധ സേനയും ചേർന്നാണ് ഉൾവനത്തിലും തമിഴ്‌നാടിനോട് ചേർന്നുളള പ്രദേശങ്ങളിലും പരിശോധന നടത്തുക. അതിർത്തി പ്രദേശങ്ങളിൽ തമിഴ്‌നാട് പൊലീസും പരിശോധന നടത്തുന്നുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ നടന്ന കടുകമണ്ണ ഊരിലെ വനത്തിൽ നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തിട്ടുണ്ട്. രാസലായനിയും, ഉപേക്ഷിച്ച നിലയിൽ ഒരു ബാഗും പരിശോധനയിൽ ലഭിച്ചു. മാവോയിസ്റ്റ് ഏറ്റുമുട്ടൽ സംബന്ധിച്ച റിപ്പോർട്ട് അടുത്ത ദിവസം എൻഐഎയ്ക്ക് കൈമാറും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like