ദില്ലിയിൽ വൻതീപിടുത്തം; 400 വീടുകൾ കത്തിനശിച്ചു; ആളപായമില്ല

ദില്ലി: കിഴക്കൻ ദില്ലി മംഗോൾപുരിയിലെ ചേരിയിൽ വൻതീപിടുത്തം. 400 വീടുകൾ കത്തിനശിച്ചു. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ആളപായമില്ലെന്നാണ് പ്രാഥമിക വിവരങ്ങൾ. 28 ഫയർഎഞ്ചിനുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ചേരിയിലുള്ള പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചെന്നാണ് ഫയർഫോഴ്‌സിന് ലഭിച്ച സന്ദേശം. വൻനാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. എന്നാൽ തീപിടുത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News