ഞാൻ ടോപ്പ്‌ലെസ് ആയിട്ടില്ല; വിശദീകരണവുമായി കൃഷ്ണ ഷെറോഫ്

താൻ ടോപ്പ്‌ലെസ് ആയി എവിടെയും പോസ് ചെയ്തിട്ടില്ലെന്ന് ജാക്കി ഷെറോഫിന്റെ മകൾ കൃഷ്ണ ഷെറോഫ്. ടോപ്പ്‌ലെസ് എന്നാൽ ചെറിയ ഭാഗം വരെ തുറന്നു കാണിക്കുന്നതാണ്. അക്കാര്യം എന്തായാലും താൻ ചെയ്തിട്ടില്ലെന്നും നിലവിലെ വിവാദങ്ങളിൽ ആശങ്കപ്പെടുന്നില്ലെന്നും കൃഷ്ണ ഷെറോഫ് പറഞ്ഞു. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രത്തിന് വിശദീകരണമായാണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്.

krishna 1

ജാക്കി ഷെറോഫിന്റെ മകളും ടൈഗർ ഷെറോഫിന്റെ സഹോദരി എന്ന നിലയിലുമാണ് താൻ ഇത് വ്യക്തമാക്കുന്നതെന്നും കൃഷ്ണ പറഞ്ഞു. അർദ്ധനഗ്‌നയായി കിടക്കുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് കൃഷ്ണ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ആദ്യം പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ പേരിലുണ്ടായ വിവാദങ്ങൾ കെട്ടടങ്ങി കൊണ്ടിരിക്കുമ്പോളാണ് രണ്ടാമത്തെ ചിത്രവുമായി കൃഷ്ണ എത്തിയത്.

ചിത്രങ്ങൾ സോഷ്യൽമീഡിയയും ബോളിവുഡും ഏറെ ചർച്ച ചെയ്തിരുന്നു. എന്നാൽ ആദ്യചിത്രത്തിൽ മകൾ ടോപ്‌ലെസ് ആയിരുന്നില്ലെന്ന് വാദവുമായി ജാക്കി രംഗത്തെത്തിയിരുന്നു. ചിത്രം ടോപ്‌ലെസ് ആയിരുന്നില്ലെന്ന് വ്യക്തമാക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത ശേഷമാണ് ജാക്കി പ്രതികരണവുമായി എത്തിയിരുന്നത്.

Jackie-Shroff's-daughter-Krishna-Shroff

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here