വേതാളം ദീപാവലിക്ക്; ഗാനരംഗ ചിത്രങ്ങൾ കാണാം

ദീപാവലി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ വേതാളം എത്തുമെന്ന് കേട്ടതോടെ ആവേശത്തിന്റെ കൊടുമുടിയിലാണ് തലയുടെ ആരാധകർ. വീരത്തിന് ശേഷം സംവിധായകൻ ശിവയും അജിത്തും ഒന്നിക്കുന്ന ചിത്രമാണ് വേതാളം. ശ്രുതി ഹാസനാണ് ചിത്രത്തിൽ നായിക. ശ്രീ സായി റാം ക്രിയേഷൻസിന്റെ ബാനറിൽ എ.എം രത്‌നവും എസ്.ഐശ്വര്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ആദ്യമായിട്ടാണ് ശ്രുതി അജിത്തിന്റെ നായികയായി അഭിനയിക്കുന്നത്. മലയാളി താരം ലക്ഷ്മി മേനോനും സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധാണ്. ചിത്രം ദീപാവലിക്ക് തീയേറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here