കണ്ണൂർ സ്വദേശികളായ ദമ്പതികൾ ഐഎസിൽ; ദുബായിൽ നിന്ന് കാണാതായ ഇവർ മൊസൂളിൽ എത്തിയെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: കണ്ണൂർ സ്വദേശികളായ ദമ്പതികൾ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർക്കൊപ്പം ചേർന്നെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സ്ഥിരീകരണം. ദുബായിൽ നിന്നും കാണാതായ ഇവർ ഇറാഖിലെ മൊസൂളിൽ എത്തിയതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഇവരെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറി.

അതേസമയം, ഐഎസ് സംഘത്തിന്റെ ഒമ്പതു പ്രവർത്തകർ ഇന്ത്യയിലുണ്ടെന്ന് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്ന അഫ്ഷ ജബ് വെളിപ്പെടുത്തി. ഇവരിൽ രണ്ടു പേർ മുംബൈയിൽ നിന്നുള്ളവരും ബാക്കിയുള്ളവർ ഹൈദരാബാദ്, ബംഗളൂരു, ജമ്മു കാശ്്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നും അഫ്ഷ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel