മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ മുംബൈയിലെ ആസ്ഥാനത്ത് ശിവസേന പ്രവര്‍ത്തകരുടെ അതിക്രമം. ഓഫീസിലേക്ക് അതിക്രമിച്ചു കയറിയ ഇരുപത്തഞ്ചോളം ശിവസേനാ പ്രവര്‍ത്തകര്‍ ബിസിസിഐ അധ്യക്ഷന്‍ ശശാങ്ക് മനോഹറിനെ തടഞ്ഞുവച്ചു. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന പരമ്പര ഉപേക്ഷിക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. അതിക്രമത്തെത്തുടര്‍ന്ന് ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ബിസിസിഐ റദ്ദാക്കി.
പരമ്പരയെക്കുറിച്ച് ആലോചിക്കാനും തീയതി പ്രഖ്യാപിക്കാനുമായി പാക് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അധ്യക്ഷന്‍ ഷെഹരിയാര്‍ ഖാനുമായി ബിസിസിഐ ഇന്നു ചര്‍ച്ച നടത്താനിരിക്കുകയായിരുന്നു. ഇതിനായി ഖാന്‍ രാവിലെ മുംബൈയിലെത്തിയിരുന്നു. രാവിലെ പത്തുമണിയോടെയാണ് അമ്പതോളം പേര്‍ ശിവസേനയുടെ ആസ്ഥാനത്തേക്കെത്തിയത്. ഇവരില്‍ ഇരുപത്തഞ്ചോളം പേര്‍ കവാടം ഭേദിച്ച് അകത്തേക്കു പ്രവേശിച്ചു. തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ തള്ളിമാറ്റുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്നാണ് ശശാങ്ക് മനോഹറിന്റെ ചേംബറില്‍ സംഘം പ്രവേശിച്ചു. പാകിസ്താന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടാണ് ശിവസേനക്കാര്‍ അതിക്രമം നടത്തിയത്. ശശാങ്ക് മനോഹറിനെതിരായ മുദ്രാവാക്യങ്ങളും കേള്‍ക്കാനുണ്ടായിരുന്നു. പരമ്പര ഇന്നു പ്രഖ്യാപിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.
Get real time update about this post categories directly on your device, subscribe now.
Discussion about this post