വര്‍ഗീയതയോട് കോണ്‍ഗ്രസ് സമരസപ്പെടുന്നെന്ന് പിണറായി; മോദി ആര്‍എസ്എസ് നയങ്ങളുടെ സംരക്ഷകന്‍; ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത് കോണ്‍ഗ്രസ് സംസ്‌കാരത്തെക്കുറിച്ച്

തൃശൂര്‍: വര്‍ഗീയതയോട് കോണ്‍ഗ്രസ് സമരസപ്പെടുകയാണെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഉമ്മന്‍ചാണ്ടി-ആര്‍എസ്എസ്-വെള്ളാപ്പള്ളി അച്ചുതണ്ട് രൂപപ്പെട്ടിരിക്കുകയാണെന്നും തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തു പൊതുവിതരണ സംവിധാനം തകര്‍ക്കുകയാണ്. കണ്‍സ്യൂമര്‍ ഫെഡിനെ അഴിമതിയുടെ കേന്ദ്രമാക്കി. ബീഫ് പ്രശ്‌നത്തില്‍ നേതാക്കളെ ശാസിച്ച അമിത്ഷായുടെ നടപടി നാടകം മാത്രമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍എസ്എസ് നയങ്ങളുടെ സംരക്ഷകനാവുകയാണെന്നും പിണറായി പറഞ്ഞു.

തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ ഇടതുമുന്നണിയാണ് മുന്നില്‍. വന്‍ വിജയം നേടുമെന്നുറപ്പായിരിക്കുന്നു. ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത് കോണ്‍ഗ്രസിനുള്ളിലെ സംസ്‌കാരത്തെക്കുറിച്ചാണ്. അതു നന്നായി അറിയാവുന്നയാളാണു ചെറിയാന്‍ ഫിലിപ്പെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News