പത്തനംതിട്ട: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ജോയ് കുളനട (65)അന്തരിച്ചു. ഇന്നു രാവിലെ പത്തനംതിട്ടയിലായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദബാധയെത്തുടര്‍ന്നു ചികിത്സയിലായിരുന്നു. ജോയ് കുളനട നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
കേരള അനിമേഷന്‍ അക്കാദമി ചെയര്‍മാനായിരുന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയില്‍നിന്നു ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തബിരുദം നേടിയ ജോയ് കുളനട വീക്ഷണം ദിനപത്രത്തിലൂടെയാണ് മാധ്യമരംഗത്തെത്തിയത്. പിന്നീട് കനറാ ബാങ്കിലും അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിലും പ്രവര്‍ത്തിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണ്‍ വരച്ചിട്ടുണ്ട്. നാലു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹിന്ദുസ്ഥാന്‍ ടൈംസ് കാര്‍ട്ടൂണ്‍ അവാര്‍ഡ്, മനോരമ തലവര പ്രൈസ്, മലങ്കര സഭ ബെസ്റ്റ് കാര്‍ട്ടൂണിസ്റ്റ് അവാര്‍ഡ്, വൈഎംസിഎ അവാര്‍ഡ്, സംസ്‌കാര സാഹിത പുരസ്‌കാരം, ജേയ്‌സീസ്, ഹോളിസ്റ്റിക് ഫൗണ്ടേഷന്‍ അവാര്‍ഡ്, ജനയുഗം കാര്‍ട്ടൂണ്‍ പ്രൈസ്, കെ എസ് പിള്ള അവാര്‍ഡ്, കേരള ലളിതകലാ അക്കാദമി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here