എഴുത്തുകാര്‍ക്കു ബുദ്ധിശുദ്ധി യജ്ഞം നടത്തി ഹിന്ദു മഹാസഭ; പൂജ നടത്തിയത് അവാര്‍ഡുകള്‍ തിരികെ നല്‍കിയവര്‍ക്കു നല്ല ബുദ്ധി തോന്നാന്‍

അലിഗഡ്: കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ നിലപാടുകളില്‍ പ്രതിഷേധിച്ചു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ മടക്കി നല്‍കിയ എഴുത്തുകാര്‍ക്കു അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ വക ബുദ്ധി ശുദ്ധി യജ്ഞം. എഴുത്തുകാര്‍ക്കു നല്ല ബുദ്ധി തോന്നാനാണ് യജ്ഞം നടത്തിയത്.

പുരസ്‌കാരങ്ങള്‍ മടക്കി നല്‍കിയത് ദേശദ്രോഹപരമായ നടപടിയാണെന്നും അവര്‍ക്കു നല്ല ബുദ്ധി തോന്നേണ്ടത് ആവശ്യമാണെന്നും യജ്ഞത്തിനു നേതൃത്വം നല്‍കിയ മഹാസഭ സെക്രട്ടറി പുജ ശാകുന്‍ പാണ്ഡേ പറഞ്ഞു. ദേശീയ അഖണ്ഡതയ്‌ക്കെതിരായ നീക്കങ്ങള്‍ ചെറുക്കാനും യജ്ഞം ലക്ഷ്യമിട്ടതായി അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News