ടീമില്‍ എടുക്കാത്തതിന് കോച്ചിനെ വിമര്‍ശിച്ചു; യുഎഇ ഫുട്‌ബോള്‍ താരത്തിന് മൂന്നുമാസം ജയില്‍വാസം

ദുബായ്: ടീമില്‍ എടുക്കാത്തതിന് കോച്ചിനെ വിമര്‍ശിച്ച യുഎഇ ദേശീയ ഫുട്‌ബോള്‍ താരത്തിന് ജയില്‍ ശിക്ഷ. യുഎഇ ഫുട്‌ബോള്‍ താരം അബ്ദുള്ള ഖാസിമിനെയാണ് മൂന്നുമാസത്തെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചത്. യുഎഇ ദേശീയ ഫുട്‌ബോള്‍ ടീമില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് അബ്ദുള്ള ഖാസിം കോച്ച് മഹ്ദി അലിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. കോച്ചിനെതിരെ മോശം പരാമര്‍ശങ്ങളും നടത്തി. ഖാസിമിനൊപ്പം പേരറിയാത്ത അല്‍-ദഫ്ര താരത്തിനും മൂന്നുമാസത്തെ ജയില്‍വാസം വിധിച്ചിട്ടുണ്ട്.

അബുദാബി കോടതിയാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്. മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ടെലികമ്യൂണിക്കേഷന്‍ സംവിധാനം ഉപയോഗിച്ചു, ഇത് പൊതുമധ്യത്തില്‍ പ്രദര്‍ശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ിരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ഇരുവരെയും അതാത് ക്ലബുകളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഖാസിമിന്റെ അനുവാദമില്ലാതെയാണ് വീഡിയോ പുറത്തുവിട്ടതെന്ന അഭിഭാഷകന്റെ വാദം കോടതി പരിഗണിച്ചില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here