ന്യൂയോര്‍ക്ക്: രക്താര്‍ബുദത്തിന് നല്‍കുന്ന മരുന്നിന്റെ ഫലം കണ്ടതു പാര്‍ക്കിന്‍സണ്‍ രോഗം മൂലം നടക്കാനോ സംസാരിക്കാനോ കഴിയാതെയായവരില്‍. വാഷിംഗ്ടണ്‍ ഡിസിയില്‍ നിലോട്ടിനിബ് എന്ന മരുന്നു പരീക്ഷിച്ച പാര്‍ക്കിന്‍സണ്‍സ് രോഗികളിലാണ് പ്രതീക്ഷാജനകമായ മാറ്റമുണ്ടായത്.
ആറുമാസക്കാലം കൊണ്ടാണ് പാര്‍ക്കിന്‍സണ്‍സ് രോഗികളില്‍ മാറ്റം കണ്ടത്. വാഷിംഗ്ടണ്‍ ഡിസിയിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാല മെഡിക്കല്‍ സെന്ററിലായിരുന്നു പഠനം. രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലുണ്ടായിരുന്ന രോഗികളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ മരുന്നു നല്‍കിയത്.
ചിക്കാഗോയില്‍ നടന്ന ന്യൂറോസയന്‍സ് സൊസൈറ്റിയുടെ വാര്‍ഷിക യോഗത്തിലാണ് പഠനറിപ്പോര്‍ട്ട് അവതരിപ്പിച്ചത്. പല രോഗികളും കാല്‍ വളഞ്ഞതിനാല്‍ നടക്കാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു. അവര്‍ക്കു ശാരീരികമായി നല്ല മാറ്റമുണ്ടായതായും നടക്കാനുള്ള ബുദ്ധിമുട്ടു മാറുന്നതായും ശ്രദ്ധയില്‍ പെടുകയായിരുന്നു. വീല്‍ചെയറില്‍ കഴിഞ്ഞിരുന്നവരാണ് ഇവരെല്ലാം. മൂന്നു പേര്‍ക്കു സംസാരശേഷി തിരിച്ചുകിട്ടുകയും ചെയ്തു.
Get real time update about this post categories directly on your device, subscribe now.
Discussion about this post