കശ്മീരില്‍ ബീഫ് ഫെസ്റ്റ് നടത്തിയ എംഎല്‍എയ്ക്കു നേരെ ദില്ലിയില്‍ ഹിന്ദുമഹാസഭയുടെ കറുത്തമഷി പ്രയോഗം; എന്‍ജിനീയര്‍ റാഷിദിനു നേരെ ആക്രമണം രണ്ടാംതവണ

ദില്ലി: ജമ്മു കശ്മീരില്‍ ബീഫ് ഫെസ്റ്റ് നടത്തിയ സ്വതന്ത്ര എംഎല്‍എ എന്‍ജിനീയര്‍ റാഷിദിനു നേരെ വീണ്ടും ആക്രമണം. ദില്ലി പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ റാഷിദിനു നേരെ കറുത്തമഷി ഒഴിക്കുകയായിരുന്നു. മഷി ഒഴിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞദിവസം ജമ്മു കശ്മീര്‍ നിയമസഭയില്‍ റാഷിദിനെ ബിജെപി എംഎല്‍എമാര്‍ കൈയേറ്റം ചെയ്തിരുന്നു. ഈ മാസം ഏഴിനാണ് റാഷിദ് എംഎല്‍എ ഹോസ്റ്റലിലെ തന്റെ ഫഌറ്റില്‍ ബീഫ് ഫെസ്റ്റ് നടത്തിയത്. ഗോവധം നിരോധിക്കാനും ബീഫ് ഉപയോഗം തടയാനുമുള്ള ബിജെപിയുടെ നീക്കത്തിനെതിരേയായിരുന്നു റാഷീദിന്റെ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News