രാവിലെ ഉറക്കം എഴുന്നേറ്റ് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനാണ് എല്ലാവര്‍ക്കും മടി. ഒന്നുകൂടി ചുരുണ്ട് അവിടെ തന്നെ കിടക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. എന്നാല്‍, ജോലിക്ക് പോകേണ്ട കാര്യവും കോളജില്‍ പോകേണ്ട കാര്യവും ആലോചിക്കുമ്പോള്‍ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ് പോകുകയും വേണം. ഈ ഉറക്കച്ചടവ് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യാം. എന്നാല്‍, ഇനി പറയുന്ന അഞ്ച് എളുപ്പ വഴികള്‍ ഒന്നു പരീക്ഷിച്ചു നോക്കിയാല്‍ രാവിലത്തെ ഉറക്കക്ഷീണം മാറ്റാം.
സമ്മര്‍ദ്ദം കുറയ്ക്കാന്‍ യോഗ
അത്ര സാഹസികമായ യോഗ ഒന്നും ചെയ്യണമെന്നില്ല. ഒരു പത്തുമിനിറ്റ് മനസ്സിനെ ഒന്നു റിലാക്‌സ് ചെയ്യാന്‍ ചെറിയ രീതിയില്‍ ഒരു യോഗമുറ അഭ്യസിക്കുക. കാലുകള്‍ മടക്കി ചമ്രംപടിഞ്ഞിരുന്ന് കൈകള്‍ കാല്‍മുട്ടില്‍ വച്ച് കണ്ണടച്ച് ശ്വാസം പതുക്കെ എടുക്കുകയും വിടുകയും ചെയ്ത് നോക്കൂ. ഇത് മനസ്സിന് ഏറെ ശാന്തത പകരും.
ഒന്നു കുളിക്കുക
രാവിലെ ഒന്നു കുളിക്കുന്നത് ഏറെ ഉന്‍മേഷം പകരും. മനസ്സിനും ശരീരത്തിനും. സമ്മര്‍ദ്ദം കുറയ്ക്കാനും അന്നത്തെ ദിവസം നല്ല രീതിയില്‍ ആരംഭിക്കാനും ഇത് സഹായിക്കും. അതല്ലെങ്കില്‍ നല്ല തണുത്തവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതും നന്നായിരിക്കും.
ഗ്രീന്‍ ടീ കുടിക്കുക
രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ചായ കുടിക്കുന്നവരാണ് മിക്കവരും. ആ ശീലമുള്ളവര്‍ ചായ മാറ്റി പകരം ഒരു ഗ്രീന്‍ ടീ ശീലമാക്കി നോക്കൂ. അറിവും ഓര്‍മ്മശക്തിയും വര്‍ധിപ്പിക്കാന്‍ ഗ്രീന്‍ ടീ ഏറെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തലച്ചോറിനെ എളുപ്പത്തില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ഒരു കപ്പ് ഗ്രീന്‍ ടീ കൊണ്ട് സാധിക്കും.
പാട്ട് കേള്‍ക്കുക
രാവിലെ എഴുന്നേറ്റ് അല്‍പനേരം പാട്ട് കേട്ടു നോക്കൂ. ഒപ്പം ചെറുതായി ഡാന്‍സും ചെയ്യുന്നത് മനസ്സിനെയും ശരീരത്തെയും ഒരുപോലെ ഉല്ലാസപ്രദമാക്കും. നല്ല മൂഡില്‍ ദിവസം ആരംഭിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.
ആസൂത്രണം ചെയ്യുക
ഓരോ ദിവസവും എഴുന്നേറ്റ ഉടന്‍ അതാത് ദിവസത്തെ ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍ ഒന്ന് എഴുതി ആസൂത്രണം ചെയ്യുന്നത് നല്ലതായിരിക്കും. ഇത് മനസ്സിനെ ഓരോ കാര്യങ്ങളില്‍ ഫോക്കസ് ചെയ്യുന്നതിന് സഹായിക്കുകയും ചെയ്യും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here