കാന്‍സര്‍ രോഗിയാകാതിരിക്കണോ; വേഗം തടി കുറച്ചോളൂ

അമിത വണ്ണമുള്ളവര്‍ പേടിക്കണം. കാന്‍സര്‍ സാധ്യത കൂടുതലാണ്. അതിനാല്‍ എത്രയും വേഗം ഭാരം കുറയ്ക്കാന്‍ തയ്യാറെടുത്തോളൂ. ഭാരം ക്രമീകരിക്കുന്നവരില്‍ കാന്‍സര്‍ സാധ്യത കുറവാണെന്നാണ് പുതിയ പഠനം. അഞ്ച് ലക്ഷത്തിലധികം പേരില്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. പഠന വിധേയരായ അമിത വണ്ണമുള്ളവരില്‍ 12,000 പേര്‍ക്ക് പുതിയതായി കാന്‍സര്‍ വന്നുവെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.

അമിത വണ്ണമുള്ളവരെ വിവിധ വിഭാഗങ്ങളായി തിരിച്ചായിരുന്നു പഠനം. കാന്‍സര്‍ ബാധിതരായ ആളുകളെയും ഗവേഷണ വിധേയമാക്കി. ബോഡി മാസ് ഇന്‍ഡക്‌സ് കൂടുതലായ സ്ത്രീകളില്‍ ഗര്‍ഭപാത്രത്തിലെ കാന്‍സറിനാണ് സാധ്യത കൂടുതല്‍. 62 ശതമാനം അധികമാണ് ഗര്‍ഭപാത്ര അര്‍ബുദത്തിനുള്ള സാധ്യത. അമിത വണ്ണമുള്ളവരില്‍ കിഡ്‌നി കാന്‍സറിന് 25 ശതമാനവും സാധ്യതയുണ്ട്.

അനങ്ങാതിരിക്കിമ്പോള്‍ ശരീരം ചില ഹോര്‍മോണുകള്‍ അധികമായി ഉല്‍പാദിപ്പിക്കും. ഇതും അര്‍ബുദത്തിന് കാരണമാകുമെന്ന് ബ്രിട്ടനിലെ ദേശീയ ആരോഗ്യ സേവന വിഭാഗം കണ്‍സള്‍ട്ടന്റ് സാലി നോര്‍ട്ടണ്‍ പറയുന്നു. ആര്‍ത്തവവിരാമ ശേഷം അണ്ഡാശയത്തിലെ ഹോര്‍മോണ്‍ ഉല്പാദനം നിലയ്ക്കും. അധികമായി ശരീരത്തിലുള്ള കൊഴുപ്പ് കൂടുതല്‍ ഈസ്ട്രജന്‍ ഉല്‍പാദിപ്പിക്കും. ഇത് അര്‍ബുദ രോഗത്തിനുള്ള സാധ്യത കൂട്ടുമെന്നും സാലി നോര്‍ട്ടന്‍ പറയുന്നു.

അമിത ഈസ്ട്രജന്‍ ഉല്‍പാദനം സ്തനാര്‍ബുദ സാധ്യതയും വര്‍ദ്ധിപ്പിക്കും. മാത്രമല്ല, പ്രതിരോധ മരുന്നുകള്‍ ഉദ്യേശിച്ച ഫലം നല്‍കുകയുമില്ല. അമിതവണ്ണമുള്ള പുരുഷന്മാരില്‍ വന്‍കുടലിലെ അര്‍ബുദത്തിനാണ് സാധ്യത കൂടുതലെന്നും സാലി നോര്‍ട്ടണ്‍ വ്യക്തമാക്കുന്നു. ആരോഗ്യ ജേര്‍ണലായ ലാന്‍സെറ്റിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News