വിവാഹഒരുക്കത്തിന് നല്‍കിയ ഒന്നരലക്ഷം ദിര്‍ഹത്തിനു മുഴുവന്‍ വിവാഹവസ്ത്രം വാങ്ങി; വിവാഹപ്പിറ്റേന്നുതന്നെ ഭാര്യയെ യുവാവ് മൊഴിചൊല്ലി

ദുബായ്: വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കായി ഒന്നര ലക്ഷം ദിര്‍ഹം (26.45 ലക്ഷം രൂപ) മുഴുവന്‍ വിവാഹവസ്ത്രം വാങ്ങാന്‍ ചെലവാക്കിയതില്‍ യുവാവ് വിവാഹമോചനം നേടി. വിവാഹസല്‍കാരത്തിനും ക്ഷണത്തിനും ചെലവഴിക്കാന്‍ നല്‍കിയ പണംമുഴുവന്‍ വസ്ത്രം വാങ്ങാന്‍ ഉപയോഗിച്ചതു ധൂര്‍ത്താണെന്നു കാട്ടിയാണ് വിവാഹപ്പിറ്റേന്നുതന്നെ യുവാവ് വിവാഹമോചനം നേടിയത്. ദുബായിലാണ് സംഭവം.

വിവാഹദിനം സല്‍കാരം കഴിഞ്ഞശേഷമാണ് താന്‍ നല്‍കിയ പണം മുഴുവന്‍വസ്ത്രം വാങ്ങാനാണ് ഭാര്യ ഉപയോഗിച്ചതെന്നു യുവാവ് അറിഞ്ഞത്. വിവാഹസല്‍കാരം നടത്താന്‍ യുവതി ഒന്നരലക്ഷം ദിര്‍ഹം മറ്റൊരാളില്‍നിന്നു കടം വാങ്ങിയെന്നു കൂടി അറിഞ്ഞതോടെ വിവാഹമോചനം എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.

തുടര്‍ന്നു പിറ്റേന്നുതന്നെ ശരിയാ കോടതിയില്‍ വിവാഹമോചനഹര്‍ജി നല്‍കുകയായിരുന്നു. ധൂര്‍ത്തിനെക്കുറിച്ച് അറിഞ്ഞതോടെയുണ്ടായ വഴക്കിനൊടുവില്‍ യുവതി പിറ്റേന്നുതന്നെ സ്വന്തം വീട്ടിലേക്കു മടങ്ങുകയും ചെയ്തിരുന്നു. യുവതി പണം കടം വാങ്ങിയതു തിരിച്ചുചോദിച്ചു തന്നെ പലരും സമീപിക്കുന്നതായും യുവാവ് പറഞ്ഞു. യുവാവിന്റെ വാദങ്ങള്‍ ശരിവച്ച കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here