സ്വവര്‍ഗാനുരാഗികളുടെ വെബ്‌സൈറ്റില്‍ പരിചയപ്പെട്ട യുവാക്കളെ വീട്ടില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്തി; മധ്യവയസ്‌കനെതിരെ കൊലക്കുറ്റത്തിന് കേസ്

ലണ്ടന്‍: സ്വവര്‍ഗാനുരാഗികളുടെ വെബ്‌സൈറ്റില്‍ നിന്നും പരിചയപ്പെട്ട യുവാക്കളെ വീട്ടില്‍ വിളിച്ചു വരുത്തിയ ശേഷം കൊലപ്പെടുത്തിയ മധ്യവയസ്‌കനെതിരെ കൊലക്കുറ്റത്തിന് കേസ്. ലണ്ടന്‍ സ്വദേശിയായ 40 വയസ്സുള്ള സ്റ്റീഫന്‍ പോര്‍ട്ടിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഓണ്‍ലൈനില്‍ നിന്നു പരിചയപ്പെട്ട നാലു യുവാക്കളെയാണ് ഇയാള്‍ ഇത്തരത്തില്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒന്നേകാല്‍ കൊല്ലത്തിനുള്ളിലാണ് ഇവരെയെല്ലാം സ്റ്റീഫന്‍ പരിചയപ്പെടുകയും വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയും ചെയ്തത്. 20 വയസ്സുള്ള യുവാക്കളാണ് കൊല്ലപ്പട്ട നാലു പേരും.

കൊല്ലപ്പെട്ടവരെ എല്ലാം ഗമ്മ ഹൈഡ്രോക്‌സബട്രിക് ആസിഡ് എന്ന മയക്കുമരുന്ന് അമിത അളവില്‍ നല്‍കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ചില വിദേശ രാഷ്ട്രങ്ങളില്‍ നാര്‍കോളിപ്‌സി ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മയക്കുമരുന്നാണ് ജിബിഎച്ച്. 2014 ജൂണിനും 2015 സെപ്തംബറിനും ഇടയ്ക്കാണ് കൊലപാതകങ്ങള്‍ എല്ലാം നടന്നത്. അതുകൊണ്ടു തന്നെ കൊലപാതകങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് പൊലീസ് തുടക്കത്തില്‍ സംശയിച്ചിരുന്നില്ല.

23 വയസ്സുള്ള വിദ്യാര്‍ത്ഥിയായ ആന്റണി വാള്‍ഗേറ്റിന്റെ മൃതദേഹമാണ് 2014 ജൂണില്‍ ആദ്യം കണ്ടെത്തിയത്. കിഴക്കേ ലണ്ടനിലെ പോര്‍ട്ടിന്റെ താമസസ്ഥലത്തിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്തുള്ള പള്ളിക്ക് സമീപത്തു നിന്നാണ് മറ്റു രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാലാമന്റെ മൃതദേഹം തകര്‍ന്ന സന്യാസിമഠത്തിനു സമീപത്തു നിന്നും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ സ്റ്റീഫന്‍ പോര്‍ട്ടിനെ ജയിലിലേക്ക് അയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News