ശിവസേനയുടെ ഭീഷണി; ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയില്‍ നിന്ന് പാക് അംപയറെ ഐസിസി പിന്‍വലിച്ചു

ദില്ലി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അഞ്ചാം ഏകദിനം നിയന്ത്രിക്കേണ്ടിയിരുന്ന അംപയറെ ഐസിസി പിന്‍വലിച്ചു. പാകിസ്താനി അംപയര്‍ അലീം ദാറിനെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പിന്‍വലിച്ചത്. ശിവസേനയുടെ ഭീഷണിയെ തുടര്‍ന്നാണ് ഐസിസിയുടെ നടപടി. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാനും ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍, സെക്രട്ടറി അനുരാഗ് ഥാക്കൂര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ച ശിവസേന പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് അംപയറെ പിന്‍വലിക്കാന്‍ ഐസിസി തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News