ഹനീഫയെ മറന്ന് കോണ്‍ഗ്രസ്; ഹനീഫ വധക്കേസില്‍ പാര്‍ട്ടി പുറത്താക്കിയ ഗോപപ്രതാപന്‍ ചാവക്കാട്ട് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വേദിയില്‍

തൃശൂര്‍: ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഹനീഫ വധക്കേസില്‍ സസ്‌പെന്‍ഷനിലായ ഗോപപ്രതാപന്‍ യുഡിഎഫ് പ്രചരണ വേദിയില്‍. ചാവക്കാട് നഗരസഭയുടെ 30-ാം വാര്‍ഡ് കണ്‍വെന്‍ഷനിലാണ് ഗോപപ്രതാപന്‍ പങ്കെടുത്തത്. ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു ഗോപപ്രതാപന്‍. വധക്കേസില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ചാവക്കാട് ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിട്ടിരുന്നു. ഗോപപ്രതാപനെ കേണ്‍ഗ്രസ് പുറത്താക്കിയതുമാണ്.

ഗോപപ്രതാപനെതിരെ കൊല്ലപ്പെട്ട ഹനീഫയുടെ ഉമ്മ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഗോപപ്രതാപനെതിരെ നടപടിയെടുത്തിട്ടില്ല. ഹനീഫ വധക്കേസിലെ രാഷ്ട്രീയ ബന്ധം പൊലീസ് ഇതുവരെ അന്വേഷിച്ചിട്ടുമില്ല. കോണ്‍ഗ്രസ് ഗ്രൂപ്പ് തര്‍ക്കത്തിന്റെ ഇരയായ ഹനീഫയുടെ കൊലപാതകം സംബന്ധിച്ച കേസ് അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. ഇതിനോടൊപ്പമാണ് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്ന ഗോപപ്രതാപന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന് എത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here