കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ കോണ്‍ഗ്രസുകാര്‍ അടിച്ചുകൊന്നു. കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി അജിത് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നമിത്ത് ബാലകൃഷ്ണന്‍, നിയാസ് എന്നിവരാണ് കേസില്‍ പിടിയിലായത്. അജിതിന്റെ മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കണ്ണൂരിലെ കോണ്‍ഗ്രസ് ബന്ധമുള്ള ക്വട്ടേഷന്‍ സംഘത്തിലുള്ളവരാണ് പ്രതികള്‍. ഇവരുടെ പേരില്‍ നിരവധി കേസുകളും നിലവിലുണ്ട്. ഒരുവര്‍ഷം മുമ്പ് അജിത്തും കൂട്ടരും നമിത്തും സംഘവുമായി ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് കൊല നടത്തിയതെന്നാണ് വിവരം. വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ നേതാവ് എവി പ്രകാശനെ ഓട്ടോതടഞ്ഞ് ആക്രമിച്ച കേസിലും പ്രതിയാണ് നിയാസ്. കക്കാട്ടെ രണ്ട് സിപിഐ എം പ്രവര്‍ത്തകരുടെ വീട് ആക്രമിച്ച് തകര്‍ത്തത് അടക്കം നിരവധി കേസുകള്‍ നമിത്തിനെതിരെയുണ്ട്.
കണ്ണൂരിലെ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ അടുത്ത അനുയായിയും മണല്‍കടത്തുകാരനും കണ്ണൂര്‍ കോര്‍പറേഷന്‍ ഡിവിഷനിലെ സ്ഥാനാര്‍ഥിയുമായ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ബ്ലേഡ് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനികളാണ് കസ്റ്റഡിയിലെടുക്കപ്പെട്ടവര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here