തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ നാശത്തിലേക്ക് തള്ളിവിടുന്ന സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ഒരുവിഭാഗം ജീവനക്കാര്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. സിഐടിയുവിന്റെ ആഭിമുഖ്യത്തിലുള്ള കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷനാണ് പണിമുടക്കുന്നത്. മറ്റു സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ലെങ്കിലും ചില സ്ഥലങ്ങളില്‍ ബസ് സര്‍വീസുകളെ ബാധിക്കാനിടയുണ്ട്. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്കെതിരെ മാനേജ്‌മെന്റ് കടുത്ത നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ജോലിക്ക് ഹാജരാകാത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് പൊലീസ് സംരക്ഷണവും മാനേജ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളില്‍ പണിമുടക്ക് ബാധിക്കുന്നുണ്ട്. യാത്രക്കാര്‍ സ്വകാര്യ ബസ്സുകളുടെ സിറ്റി സര്‍വീസുകളെയാണ് ആശ്രയിക്കുന്നത്. മിക്ക കെഎസ്ആര്‍ടിസി ബസ്സുകളും പണിമുടക്കില്‍ പങ്കെടുക്കുന്നു. താത്കാലിക ജീവനക്കാരോട് ജോലിക്ക് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോലിക്ക് ഹാജരാകാത്ത താത്കാലിക ജീവനക്കാരെ പിരിച്ചുവിടും. ദേശസാത്കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള ഉത്തരവ് പിന്‍വലിക്കുക, അധിക ഡി.എ. അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്, ബിജെപി പിന്തുണയുള്ള എംപ്ലോയീസ് സംഘ് തുടങ്ങിയവ സമരത്തില്‍ പങ്കെടുക്കുന്നില്ല.
Get real time update about this post categories directly on your device, subscribe now.
Discussion about this post