ഗുലാം അലി ദില്ലിയിലും പാടില്ല; നവംബര്‍ എട്ടിന് നടത്താനിരുന്ന പരിപാടി റദ്ദാക്കി

ദില്ലി: പാക് ഗസല്‍ ഗായകന്‍ ഗുലാം അലി ദില്ലിയില്‍ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കി. ശിവസേനയുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. നവംബര്‍ എട്ടിനായിരുന്നു ദില്ലിയില്‍ ഗുലാം അലിയുടെ സംഗീത പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍, അവിടെയും ശിവസേനയുടെ പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയെ തുടര്‍ന്നാണ് ഗസല്‍ പരിപാടിയില്‍ നിന്ന് പിന്‍മാറാന്‍ ഗുലാം അലി തീരുമാനിച്ചത്. നേരത്തെ മുംബൈയില്‍ നടത്താനിരുന്ന പരിപാടി ശിവസേനയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് റദ്ദാക്കിയത്. ഇതിനുശേഷം പൂര്‍ണ സുരക്ഷ വാഗ്ദാനം ചെയ്ത് അരവിന്ദ് കെജ്‌രിവാള്‍ ഗുലാം അലിയെ പരിപാടി അവതരിപ്പിക്കാന്‍ ദില്ലിയിലേക്ക് ക്ഷണിക്കുകയായിരുന്നു. അങ്ങനെയാണ് ഗുലാം അലി ദില്ലിയില്‍ പരിപാടി നടത്താന്‍ നിശ്ചയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News