ഓസ്‌കര്‍ പിസ്റ്റോറിയസ് ജയില്‍ മോചിതനായി; വീട്ടുതടങ്കലില്‍ തുടരും

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്‌സ് താരം ഓസ്‌കര്‍ പിസ്റ്റോറിയസ് ജയില്‍ മോചിതനായി. പരോള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പിസ്റ്റോറിയസ് ജയില്‍ മോചിതനായത്. എന്നാല്‍, പരോള്‍ ലഭിച്ചെങ്കിലും പിസ്റ്റോറിയസ് വീട്ടുതടങ്കലില്‍ തുടരും. ജയില്‍ ശിക്ഷയുടെ ആറില്‍ ഒരു ഭാഗം അനുഭവിച്ചു കഴിഞ്ഞ സാഹചര്യത്തിലാണ് പരോള്‍ ബോര്‍ഡ് പിസ്‌റ്റോറിയസിന് പരോള്‍ അനുവദിച്ചത്. അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പിസ്റ്റോറിയസ് ഒരുവര്‍ഷക്കാലം ജയിലില്‍ കഴിച്ചു കൂട്ടി. 2013-ല്‍ കാമുകി റീവ സ്റ്റീന്‍കാംപിനെ വെടിവച്ചു കൊന്ന കേസിലാണ് പിസ്‌റ്റോറിയസിന് തടവുശിക്ഷ ലഭിച്ചത്. അതേസമയം, കേസില്‍ പിസ്റ്റോറിയസിനെതിരെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അടുത്തമാസം സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News