സെപ്റ്റിക് ടാങ്കിൽ മൃതദേഹാവശിഷ്ടങ്ങൾ; ഒരാൾ പിടിയിൽ; പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലക്ക് പിന്നിലെന്ന് കുറ്റസമ്മതം

തൃശൂർ: സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിലെ ഒരാൾ പിടിയിൽ. മണ്ണൂത്തി സ്വദേശി ദിലീപ് ആണ് നെടുമ്പാശേരിയിൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി കുറ്റസമ്മതം നടത്തി.

കഴിഞ്ഞ ആഴ്ചയാണ് ബൈക്ക് വർക്ക്‌ഷോപ്പിലെ സെപ്റ്റിക് ടാങ്കിൽ നിന്നും വർഷങ്ങൾ പഴക്കമുള്ള അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അഞ്ച് വർഷം മുമ്പ് കാണാതായ മണ്ണുത്തി ശ്രീകൃഷ്ണ നഗർ സ്വദേശി സജി ജോണിന്റെ (40) മൃതദേഹത്തിന്റെ അവശിഷ്ടമാണ് കണ്ടെത്തിയത്.

പലിശ ഇടപാട് നടത്തിയിരുന്ന സജിയെ കാണാതായതായി 2010ൽ പോലീസിൽ പരാതി ലഭിച്ചിരുന്നു. ഇരുവരുടെയും സുഹൃത്തായിരുന്ന രതീഷ് എന്നയാളെ ചോദ്യം ചെയ്തതോടെയാണ് പലിശക്ക് വാങ്ങിയ പണത്തെ ചൊല്ലി ദിലീപും സജിയും തമ്മിൽ തർക്കമുണ്ടായതായി തെളിഞ്ഞത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തലയോട്ടിയും മറ്റു അവശിഷ്ടങ്ങളും മുടിയും മാലയും കമ്മലും അടിവസ്ത്രങ്ങളും സെപ്റ്റിക് ടാങ്കിൽ നിന്നും കണ്ടെടുത്തിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News