യൂബർ ടാക്‌സിയിൽ യുവതിയെ ബലാത്സംഗം ചെയ്ത ഡ്രൈവർ കുറ്റക്കാരനെന്ന് ദില്ലി ഹൈക്കോടതി; ശിക്ഷ വിധി 23ന്

ദില്ലി: യൂബർ കാറിനുള്ളിൽ യാത്രക്കാരിയെ മാനഭംഗപ്പെടുത്തിയ കേസിൽ ഡ്രൈവർ ശിവ് കുമാർ യാദവ് കുറ്റക്കാരനെന്നു ദില്ലി ഹൈക്കോടതി. തട്ടിക്കൊണ്ടു പോകൽ, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങൾ പ്രതി ചെയ്തതായി കോടതിക്ക് കണ്ടെത്തി. ശിക്ഷ 23ന് പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു.

ഐ.പി.സി 366, 323 വകുപ്പുകൾ പ്രകാരമാണ് ശിവ് കുമാറിനെതിരെ കേസെടുത്തിരിയ്ക്കുന്നത്. തന്നെ ജയിലിലും ജയിൽ വാഹനത്തിലും സഹതടവുകാർ മർദ്ദിച്ചെന്ന് ശിവകുമാർ കോടതിയെ അറിയിച്ചു.

2014 ഡിസംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുഡ്ഗാവിൽ ജോലി ചെയ്യുന്ന ഇരുപത്തഞ്ചുകാരിയായ യുവതിയെ വീട്ടിലേക്ക് മടങ്ങും വഴിയാണ് ശിവ് കുമാർ പീഡിപ്പിച്ചത്. രണ്ടു ദിവസത്തിനുശേഷം ശിവ് കുമാറിനെ ഉത്തർപ്രദേശിലെ മഥുരയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News