സൽമാന്റെ വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ല; രഹസ്യവിവാഹ വാർത്ത നിഷേധിച്ച് സഹോദരി

ബോളിവുഡ് താരം സൽമാൻ ഖാന്റെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാർത്തകൾ നിഷേധിച്ച് സഹോദരി അർപ്പിത ഖാൻ. സൽമാന്റെ വിവാഹം സംബന്ധിച്ച് അസംബന്ധങ്ങളാണ് മാധ്യമങ്ങളിലൂടെയും സോഷ്യൽമീഡിയയിലൂടെയും പ്രചരിക്കുന്നതെന്നും വാർത്തകൾ ആരാധകർ വിശ്വസിക്കരുതെന്നും അർപ്പിത ട്വീറ്ററിലൂടെ അറിയിച്ചു.

റൊമാനിയൻ ടിവി സെലിബ്രിറ്റി താരമായ ഇയുലിയയുമായി സൽമാന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് പ്രമുഖ ദേശീയമാധ്യമങ്ങളടക്കം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇയുലിയയുടെ മാനേജർ നടത്തിയ പ്രസ്താവനയെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ടുകൾ. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്നും അടുത്തവർഷം വിവാഹിതരാകുമെന്നാണ് മാനേജർ പറഞ്ഞതെന്ന് റൊമാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

സൽമാൻ ഖാനും ഇയുലിയയും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. സൽമാന്റെ സഹോദരി അർപ്പിതയുടെ വിവാഹത്തിന് ഇയുലിയ എത്തിയത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. തുടർന്നാണ് പ്രതികരണവുമായി അർപ്പിത രംഗത്തെത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here