ലഖ്‌നൗ: സുപ്രീംകോടതി വിധി ചോദ്യം ചെയ്ത കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ രാജ്യദ്രോഹത്തിന് കേസ്. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചു റദ്ദാക്കിയ സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്തതിനാണ് ജെയ്റ്റ്‌ലിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. മന്ത്രിയുടെ പ്രസ്താവന കോടതി അലക്ഷ്യമാണെന്ന് നിരീക്ഷിച്ച ഉത്തര്‍പ്രദേശിലെ മഹോബ കോടതി നേരിട്ട് കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. അടുത്തമാസം 19ന് കോടതി മുമ്പാകെ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുമുണ്ട്.
ജെയ്റ്റ്‌ലിയുടെ ഫേസ്ബുക്ക് പോസ്റ്റ് അംഗീകരിക്കാനാകില്ലെന്നും കോടതി വിലയിരുത്തി. ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളെ കോടതി വിലകുറച്ചു കണ്ടു എന്നായിരുന്നു ജെയ്റ്റ്‌ലിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തെരഞ്ഞെടുക്കപ്പെടാത്തവരുടെ ദുര്‍ഭരണമല്ല ഇന്ത്യന്‍ ജനാധിപത്യമെന്നും തിരഞ്ഞെടുക്കപ്പെട്ടവരെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിനു ചേര്‍ന്നതല്ലെന്നുമായിരുന്നു ജെയ്റ്റ്‌ലി പറഞ്ഞത്. ഐ പി സി 505, 124(എ) വകുപ്പുകള്‍ പ്രകാരം കുല്‍പഹര്‍ പൊലീസ് സ്‌റ്റേഷനിലാണ് ജെയ്റ്റ്‌ലിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post