നിങ്ങളുടെ ഫേസ്ബുക്കിലെ പ്രവർത്തനങ്ങൾ സർക്കാർ നിരീക്ഷിക്കുന്നുണ്ടെങ്കിൽ ഇനി ഭയക്കേണ്ട. നിരീക്ഷണത്തിലാണെങ്കിൽ ആ വിവരം ഇനി ഫേസ്ബുക്ക് തന്നെ അറിയിക്കും. ഫേസ്ബുക്ക് ചീഫ് സെക്യൂരിറ്റി ഓഫീസർ അലക്‌സ് സ്റ്റാമോസ് ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
പേജിലെയോ അക്കൗണ്ടിലെയോ പ്രവർത്തനങ്ങൾ സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലാക്കിയാൽ ഫേസ്ബുക്ക് ഒരു പോപ്പ് അപ്പ് ബോക്‌സ് വഴി അക്കാര്യം അറിയിക്കും. അക്കൗണ്ടിന്റെയും വ്യക്തികളുടെയും സ്വകാര്യത കമ്പനിക്ക് വിലപ്പെട്ടതാണ്. സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റം നിരീക്ഷണവിധേയമാക്കുകയും അക്കൗണ്ടുകൾ സുരക്ഷിതമാക്കുന്നതിനായി കൂടുതൽ ഓപ്ഷനുകൾ നൽകുമെന്നും അലക്‌സ് അറിയിച്ചു.
സർക്കാർ നിയന്ത്രണത്തിലുള്ള സൈബർ അറ്റാക്കിൽനിന്ന് രക്ഷപ്പെടാനാണ് മുന്നറിയിപ്പ് നൽകുന്നത്. നിരീക്ഷണത്തിലുള്ള ഒരാളെ അയാൾ ഫേസ്ബുക്കിൽ തുടർന്നുവരുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള സൂചനയാണ് നൽകുക. അക്കൗണ്ട് സുരക്ഷയ്ക്കായി ബോക്‌സ് മെസേജ്, മൊബൈൽ നമ്പറിലേക്ക് സുരക്ഷാ കോഡ് തുടങ്ങിയവ ഫേസ്ബുക്ക് അയക്കും.
ഇന്നു മുതൽ ഈ സൗകര്യം പ്രാബല്യത്തിൽ വരും. ഗൂഗിൾ നേരത്തേ മുതൽ ഈ നിരീക്ഷണവിവരം മുന്നറിയിപ്പായി നൽകുന്നുണ്ട്.
Get real time update about this post categories directly on your device, subscribe now.
Discussion about this post