പാലക്കാട്: പാക് ഗായകൻ ഗുലാം അലിയെ കേരളത്തിലേക്ക് ക്ഷണിച്ച് സിപിഐഎം നേതാവും എംപിയുമായ എംബി രാജേഷ്. ഗുലാം അലി സന്നദ്ധനാവുകയാണെങ്കിൽ അദ്ദേഹത്തിന്റെ പരിപാടി കേരളത്തിൽ നടത്താൻ ഡി.വൈ.എഫ്.ഐ മുൻനിരയിലുണ്ടാകും. സാംസ്‌ക്കാരിക അസഹിഷ്ണുതക്കെതിരെ കലാകാരന്മാരുമായും സാംസ്‌ക്കാരിക പ്രവർത്തകരുമായും യോജിച്ച് ഡിവൈഎഫ്‌ഐ രാജ്യവ്യാപകമായി പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഗുലാം അലിക്ക് മുംബൈയിൽ പാടാൻ കഴിയാതെ പോയത് നിർഭാഗ്യകരമെന്ന് പറഞ്ഞ മോഡിക്ക് ദില്ലിയിലെ പരിപാടി ഉപേക്ഷിച്ചതിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്നും രാജേഷ് ചോദിക്കുന്നു.
ഗസല്‍ ഗായകന്‍ ഗുലാം അലി ശിവസേന ഭീഷണിയെത്തുടര്‍ന്ന് ഡല്‍ഹിയിലെ പരിപാടിയും ഉപേക്ഷിച്ചിരിക്കുകയാണല്ലോ. ഈ സാംസ്ക്കാരിക അസഹിഷ…
Posted by M.B. Rajesh on Tuesday, October 20, 2015
നവംബർ എട്ടിനായിരുന്നു ദില്ലിയിൽ ഗുലാം അലിയുടെ സംഗീത പരിപാടി നിശ്ചയിച്ചിരുന്നത്. ശിവസേനയുടെ പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയെ തുടർന്നാണ് ഗസൽ പരിപാടിയിൽ നിന്ന് പിൻമാറാൻ ഗുലാം അലി തീരുമാനിച്ചത്. നേരത്തെ മുംബൈയിൽ നടത്താനിരുന്ന പരിപാടി ശിവസേനയുടെ പ്രതിഷേധത്തെ തുടർന്നാണ് റദ്ദാക്കിയത്. ഇതിനുശേഷം സുരക്ഷ വാഗ്ദാനം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ ഗുലാം അലിയെ പരിപാടി അവതരിപ്പിക്കാൻ ദില്ലിയിലേക്ക് ക്ഷണിക്കുകയായിരുന്നു. അങ്ങനെയാണ് ഗുലാം അലി ദില്ലിയിൽ പരിപാടി നടത്താൻ നിശ്ചയിച്ചത്. മുംബൈയിലെ പരിപാടി റദ്ദാക്കിയത് നിർഭാഗ്യകരമെന്നായിരുന്നു മോഡി പ്രതികരിച്ചത്. എന്നാൽ ദില്ലിയിലെ പരിപാടി റദ്ദാക്കിയതിനെ കുറിച്ച് കേജരിവാളും മോഡിയും പ്രതികരണം നടത്തിയിട്ടില്ല.
Get real time update about this post categories directly on your device, subscribe now.
Discussion about this post