ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനഃരന്വേഷണമില്ല; തുടരന്വേഷണം വേണോ എന്ന് ക്രൈംബ്രാഞ്ച് തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല

കോഴിക്കോട്: ശാശ്വതീകാനന്ദ സ്വാമിയുടെ മരണത്തില്‍ പുനഃരന്വേഷണം ഇല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തുടരന്വേഷണം വേണമോ എന്ന് ക്രൈംബ്രാഞ്ചിന് തീരുമാനിക്കാം. കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടായാല്‍ തുടരന്വേഷണം നടത്തും. വെള്ളാപ്പള്ളി നടേശനെ തള്ളാനോ കൊള്ളാനോ യുഡിഎഫ് ഇല്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

വെള്ളാപ്പള്ളി – ബിജെപി സഖ്യത്തിനെതിരെ യുഡിഎഫില്‍ പ്രമേയം കൊണ്ടുവരാന്‍ ഉദ്യേശിച്ചിരുന്നില്ല. വെള്ളാപ്പള്ളിക്കെതിരായ പ്രമേയം തടഞ്ഞെന്ന വാര്‍ത്ത പിണറായിക്ക്് എവിടെ നിന്ന് കിട്ടി എന്നും ചെന്നിത്തല ചോദിച്ചു. കോഴിക്കോട് പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News