സിറ്റി റൈഡിംഗ് ലക്ഷ്യമിട്ട് ബജാജിന്റെ അവഞ്ചര്‍ വരുന്നു; 220 സിസി കരുത്തില്‍ ഈമാസം 27ന് വിപണിയില്‍

ഇന്ത്യന്‍ നിര്‍മിത ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജിന്റെ പുതിയ അവഞ്ചര്‍ ഈമാസം 27ന് വിപണിയില്‍ എത്തും. മൂന്ന് പുതിയ മോഡലുകളാണ് ബജാജ് വിപണിയില്‍ എത്തിക്കുന്നത്. 220 സിസി കരുത്തില്‍ രണ്ട് വേരിയന്റുകളും ഒരു 150 സിസി വേരിയന്റും ബജാജ് അവതരിപ്പിക്കുന്നുണ്ട്. അവഞ്ചര്‍ 220 സ്ട്രീറ്റ്, 220 ക്രൂയിസ്, അവഞ്ചര്‍ 150 വേരിയന്റുകളിലാണ് വാഹനം എത്തുക. 220 വേരിയന്റുകള്‍ മാത്രമാണ് ഇതുവരെ ടെസ്റ്റിനായി ഇറക്കിയിട്ടുള്ളത്. എന്നാല്‍, 150 വേരിയന്റ് ഇതുവരെ പുറത്തിറക്കിയിട്ടില്ല.

220 സ്ട്രീറ്റ് വേരിയന്റ് പരിഷ്‌കരിച്ച പതിപ്പാണ്. ഹാര്‍ലി ഡേവിസണ്‍ സ്ട്രീറ്റ് 750 യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അവഞ്ചര്‍ 220 സ്ട്രീറ്റ് രൂപകല്‍പന ചെയ്തിട്ടുള്ളത്. സിറ്റി റൈഡിംഗിന് യോജിച്ച രീതിയിലാണ് 220 സ്ട്രീറ്റിന്റെ രൂപകല്‍പന. ഫുള്‍ ബ്ലാക്ക് കളറിലാണ് വാഹനം എത്തുക. ഒപ്പം അലോയ് വീലുകളും ബജാജ് അവഞ്ചറിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. ആദ്യമായാണ് അലോയ് വീലുകള്‍ ഘടിപ്പിച്ച അവഞ്ചര്‍ ബൈക്കുകള്‍ പുറത്തിറക്കുന്നത്. എന്നാല്‍, ഒരു ടൂറിംഗ് അനുഭവം പകരുമായിരുന്ന വിന്‍ഡ്ഷീല്‍ഡുകള്‍ പുതിയ അവഞ്ചറില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.

220 സിസി സിംഗിള്‍ സിലിണ്ടര്‍ ഡിടിഎസ്-ഐ എഞ്ചിനാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. അതായത് നിലവിലെ അവഞ്ചറിലെ അതേ എഞ്ചിനാണ് പുതിയ സ്ട്രീറ്റ് വേരിയന്റിലും. 19.03 പിഎസില്‍ 8,400 ആര്‍പിഎം കരുത്ത് പകരും 220 സ്ട്രീറ്റ്, 7,000 ആര്‍പിഎമ്മില്‍ 17.എന്‍എം ടോര്‍ക്കും ഉണ്ട്. 5 സ്പീഡ് ഗിയര്‍ ബോക്‌സാണ് വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News