രാജും സിമ്രനും തമ്മിലുള്ള മനോഹരപ്രണയത്തിന്റെ കഥ പറഞ്ഞ ‘ദിൽവാലേ ദുൽഹനിയ ലേ ജായേങ്കേ’യ്ക്ക് ഇരുപതു വയസ്. ഇന്നും മുംബൈയിലെ മറാത്താ മന്ദിർ ഹാളിൽ ചിത്രം പ്രദർശനം തുടരുമ്പോൾ വർഷങ്ങൾക്ക് മുൻപുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഷാരൂഖും കജോളും. നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായ ദിൽവാലേയുടെ അണിയറപ്രവർത്തരാണ് ഈ വീഡിയോ പുറത്തിറക്കിയത്. രണ്ടു മിനിറ്റും 49 സെക്കന്റും ദൈർഘ്യമുള്ള വീഡിയോയിൽ വർഷങ്ങൾക്ക് മുൻപുള്ള പ്രണയത്തിന്റെയും സൗഹൃദത്തിന്റെ മനോഹര നിമിഷങ്ങൾ കാണാം.
ആദിത്യ ചോപ്ര സംവിധാനം ചെയ്ത ഡിഡിഎൽജെ ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്രമായി മാറിയ ഒന്നായിരുന്നു. തുടർച്ചയായി അഞ്ച് വർഷം പ്രദർഷിപ്പിച്ച ഷോലെയുടെ റെക്കോർഡ് 2001ൽ തന്നെ ഡിഡിഎൽജെ മറികടന്നിരുന്നു. 20 വർഷത്തെ ചരിത്രവിജയാഘോഷങ്ങൾക്കായി ഷാരൂഖും കജോളും വീണ്ടും ഡിഡിഎൽജെയുടെ പോസ്റ്ററിനായി ഒരുമിച്ചു. ചിത്രത്തിനായി അന്നിറങ്ങിയ പോസ്റ്ററുകൾ അതു പോലെ വീണ്ടും നിർമ്മിക്കുകയാണ് യഷ് രാജ് പ്രൊഡക്ഷൻസ്.
Get real time update about this post categories directly on your device, subscribe now.
Discussion about this post