ശാശ്വതികാനന്ദയുടെ മരണം: ആഭ്യന്തരമന്ത്രിയെ തള്ളി വിഎം സുധീരന്‍; പുനഃരന്വേഷിക്കണമെന്ന് ആവശ്യം

ശാശ്വതികാനന്ദ സ്വാമിയുടെ മരണം പുനഃരന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. ഇക്കാര്യത്തില്‍ ബന്ധുക്കളുടെ ആശങ്കയകറ്റണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. കേസില്‍ പുനഃരന്വേഷണം നടത്തില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞതിന് പിന്നാലെയാണ് സുധീരന്‍ ആവശ്യം ആവര്‍ത്തിച്ചത്. ബീഫ് രാഷ്ട്രീയം കളിച്ച് ബിജെപി മതേതരത്വം തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ബിജെപി – എസ്എന്‍ഡിപി സഖ്യം തുടക്കത്തിലേ പരാജയപ്പെട്ടതായും വിഎം സുധീരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here