അവസാന മിനുട്ടില്‍ ചെന്നൈയിന്‍ എഫ്‌സിയെ ഞെട്ടിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്; വിജയം എതിരില്ലാത്ത രണ്ട് ഗോളിന്; കളിക്കിടെ കയ്യാങ്കളിയും

ഗുവാഹത്തി: സംഘര്‍ഷ ഭരിതമായിരുന്നു മത്സരത്തിന്റെ ആദ്യാവസാനം. കളി സമനിലയില്‍ അവസാനിക്കുമെന്ന് ചെന്നൈയിന്‍ കരുതിയിടത്തുനിന്നാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തുടങ്ങിയത്. കളിയുടെ അവസാന മിനുട്ടില്‍ പിറന്നത് കണ്ണഞ്ചിക്കുന്ന രണ്ട് ഗോളുകള്‍. 90-ാം മിനുട്ടില്‍ മാര്‍ക്വീ പ്ലേയര്‍ സമിവോയുടെ ആദ്യ വെടിയുണ്ട ചെന്നൈയിന്റെ വല കുലുക്കി. ശ്വാസം വിടാന്‍ ചെന്നൈയിന് സമയം കിട്ടിയില്ല. ആതിഥേയരെ ഞെട്ടിച്ച് ഇഞ്ച്വറി ടൈമില്‍ വെലെസിന്റെ അടുത്ത ഗോള്‍. അവസാന നിമിഷങ്ങള്‍ കയ്യാങ്കളിയിലേക്ക് നീങ്ങിയ മത്സരം ഏറെ പണിപ്പെട്ടാണ് റഫറി നിയന്ത്രിച്ചത്.

ആദ്യ പകുതിയില്‍ നാല് മഞ്ഞക്കാര്‍ഡും ഒരു ചുവപ്പുകാര്‍ഡും കണ്ടു. 28-ാം മിനുട്ടില്‍ ചെന്നൈയുടെ ബ്ലാസി ആണ് ആദ്യ മഞ്ഞക്കാര്‍ഡ് കണ്ടത്. റഫറിയുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ മോശം പെരുമാറ്റം തുടര്‍ന്നതിനായിരുന്നു മഞ്ഞക്കാര്‍ഡ്. ഇതില്‍ തുടങ്ങിയ പോര് പിന്നീട് മാനേജര്‍മാര്‍ തമ്മിലുള്ള വാക്കേറ്റത്തിന് വഴിവെച്ചു. ഈ സീസണിലെ ആദ്യ ജയമാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നേടിയത്. സീസണിലെ ഇതുവരെയുള്ള മത്സരങ്ങള്‍ എല്ലാം നോര്‍ത്ത് ഈസ്റ്റ് തോറ്റിരുന്നു. ആറ് മാറ്റങ്ങളോടെയാണ് നോര്‍ത്ത് ഈസ്റ്റ് ഇറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here