ക്രിക്കറ്റ് താരം അമിത് മിശ്രയ്‌ക്കെതിരെ സ്ത്രീപീഡന കേസ്; നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബംഗളുരു പൊലീസിന്റെ നോട്ടീസ്

ബംഗളുരു: ഇന്ത്യന്‍ ക്രിക്കറ്റ് താരം അമിത് മിശ്രയ്‌ക്കെതിരെ സ്ത്രീ പീഡന പരാതി. ബംഗളുരു സ്വദേശിയായ യുവതിയാണ് അമിത് മിസ്രയ്‌ക്കെതിരെ അശോക് നഗര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വേഷണത്തോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് നല്‍കിയത്. ഒരാഴ്ചയ്ക്കകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസില്‍ പറയുന്നു.

സെപ്തംബര്‍ 25ന് വൈകിട്ട 7 മണിക്കാണ് പരാതിയ്ക്കാധാരമായ സംഭവം. അമിത് മിശ്ര താമസിയ്ക്കുന്ന ഹോട്ടലില്‍ എത്തിയ യുവതിയെ ആദ്യം ആക്ഷേപിച്ചു. തുടര്‍ന്ന് ബക്കറ്റ് ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഇന്ത്യന്‍ ശിക്ഷാനിയമം 323, 354 വകുപ്പുകള്‍ പ്രകാരം മിശ്രയ്‌ക്കെതിരെ അശോക് നഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ആയുധമുപയോഗിച്ച് ആക്രമിച്ചതിനും സ്ത്രീയുടെ മാന്യതയ്ക്ക് കളങ്കമേല്‍പ്പിച്ചതിനുമാണ് കേസ്. ഏവ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിയ്ക്കാവുന്ന കുറ്റമാണിത്. സംഭവം നടന്ന രണ്ട് ദിവസത്തിന് ശേഷമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് മുന്‍പ് ബംഗളുരുവിലാണ് പരിശീലന ക്യാമ്പ് നടത്തിയത്. ഇതിനിടയിലാണ് പരാതിയ്ക്കാധാരമായ സംഭവം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here