ജാതി സംഘർഷം: ഹരിയാനയിൽ പ്രതിഷേധം ആളിക്കത്തുന്നു; കുഞ്ഞുങ്ങളുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചവരെ പൊലീസ് ഒഴിപ്പിച്ചു; അന്വേഷണം സിബിഐക്ക്

ഫരീദാബാദ്: ഹരിയാനയിൽ ദളിത് കുടുംബത്തിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ദേശീയപാത ഉപരോധിച്ചവരെ പൊലീസ് ബലംപ്രയോഗിച്ച ഒഴിപ്പിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് നടത്താനിരുന്ന സന്ദർശനം മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ഉപേക്ഷിച്ചു.

അതേസമയം, സംഭവം അന്വേഷിക്കാൻ തയ്യാറാണെന്ന് സിബിഐ അറിയിച്ചു.

അക്രമണത്തിനിരയായ കുടുംബത്തിന് നീതി ലഭിക്കണമെന്നും രണ്ടു കുഞ്ഞുങ്ങളെ ചുട്ടെരിച്ച് കൊന്നവർക്ക് വധശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു റോഡ് ഉപരോധം. ഹരിയാന സർക്കാരിൽ നിന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന ഉറപ്പ് ലഭിക്കുന്നത് വരെ ഉപരോധം തുടരുമെന്ന് ഗ്രാമവാസികൾ അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷമാണ് കുഞ്ഞുങ്ങളുടെ മൃതദേഹവുമായി പ്രദേശവാസികൾ റോഡ് ഉപരോധിച്ചത്.

ഹരിയാന സർക്കാർ പാവങ്ങൾക്ക് വേണ്ടിയല്ല പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രിക്കാണ് സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്തമെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.

തിങ്കളാഴ്ച പുലർച്ചെയാണ് നാലംഗം ദലിത് കുടുംബത്തിന്റെ വീടിന് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. വീട്ടിലുണ്ടായിരുന്ന രണ്ടരയും 11 മാസവും പ്രായമുള്ള കുട്ടികൾ പൊള്ളലേറ്റ് കൊല്ലപ്പെട്ടിരുന്നു. മാതാവ് 70 ശതമാനം പൊള്ളലേറ്റ നിലയിൽ ചികിത്സയിലാണ്. ആർഎസ്എസ് പിന്തുണയോടെ മേൽജാതിക്കാരാണ് വീടിന് തീവച്ചതെന്ന് അഗ്‌നിക്കിരയായ കുടുംബനാഥൻ പീപ്പിൾ ടിവിയോട് വെളിപ്പെടുത്തി.

ഉറക്കത്തിലായിരുന്ന സമയത്ത് വീട്ടിൽ അതിക്രമിച്ച് കടന്ന സംഘം കുടുംബനാഥനെ മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ഒൻപത് മാസം പ്രായമുള്ള ആൺകുട്ടിയും രണ്ടര വയസ് പ്രായമുള്ള പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. തീപടരുന്നത് കണ്ട പരിസരവാസികൾ നാല് പേരെയും പുറത്തെത്തിച്ചെങ്കിലും കുട്ടികൾ മരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News