ബാഹുബലി രണ്ടാം ഭാഗത്തിൽ അതിഥിയായി സൂര്യ എത്തും

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലിയുടെ രണ്ടാം ഭാഗത്തിൽ തമിഴ് സൂപ്പർ താരം സൂര്യയും. അതിഥി വേഷത്തിൽ സൂര്യ ചിത്രത്തിലെത്തുന്നുവെന്നാണ് ചലച്ചിത്രലോകത്ത് നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പ്രധാന ആക്ഷൻ സീനുകളിൽ സൂര്യയും എത്തുന്നുണ്ടെന്നാണ് വിവരങ്ങൾ.

രണ്ടാം ഭാഗത്തിൽ സൂര്യ എത്തുന്ന ഗെറ്റപ്പിന്റെ ചിത്രങ്ങളും, സംവിധായകൻ രാജമൗലി, പ്രഭാസ് എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സിങ്കം മൂന്ന്, ഹൈക്കു, 24 എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗിന് ശേഷം സൂര്യ രാജമൗലി ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ. രാജമൗലി ചിത്രത്തിൽ അഭിനയിക്കാൻ സൂര്യ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചിത്രത്തിലൂടെ താരത്തിന്റെ ആ ആഗ്രഹം സാധിച്ചുകൊടുക്കുകയാണ് രാജമൗലി.

ബാഹുബലി- ദ കൺക്ലൂഷൻ എന്നി പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഹൈദരബാദിലെ രാംമോജി ഫിലിം സിറ്റിയിൽ പുരോഗമിക്കുകയാണ്. 60 ശതമാനം ഷൂട്ടിംഗ് മാത്രമാണ് ഇനി പൂർത്തിയാവാനുള്ളത്. 40 ശതമാനം ചിത്രീകരണവും ഇതിനകം പൂർത്തിയായിട്ടുണ്ട്. യുദ്ധരംഗങ്ങളും അതിപ്രാധാന്യമുള്ള മറ്റുചില രംഗങ്ങളും മാത്രമാണ് ഇനിയും പൂർത്തിയാവാനുള്ളത്. പ്രഭാസിനു പുറമേ, റാണാ ദഗുപതിയും തമന്നയും അനുഷ്‌ക ഷെട്ടിയും രണ്ടാംപതിപ്പിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതാണ് രണ്ടാംഭാഗത്തിന്റെ പ്രധാന സസ്‌പെൻസ്. കൂടാതെ അനുഷ്‌കയുടെ കഥാപാത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലുമാണ് പ്രേക്ഷകർ. അടുത്ത വർഷം പകുതിയോടെ രണ്ടാം ഭാഗം തീയേറ്ററുകളിലെത്തും.

അതേസമയം, ബാഹുബലിയുടെ മൂന്നാം ഭാഗവും രൗജമൗലി ഒരുക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും ചില മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ മൂന്നാം ഭാഗം ഉണ്ടാകില്ലെന്നും ബാഹുബലി രണ്ട് പൂർത്തിയായാലുടൻ മോഹൻലാലിനെ നായകനാക്കി ഗരുഡ ആരംഭിക്കുമെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News