നെൽവയൽ, നീർത്തട സംരക്ഷണ നിയമ ഭേദഗതി തൽക്കാലമില്ലെന്ന് മന്ത്രിസഭാ യോഗം; തീരുമാനം യുഡിഎഫിന് വിടുകയാണെന്ന് അടൂർ പ്രകാശ്

തിരുവനന്തപുരം: പത്തേക്കർ വരെ നെൽവയൽ നികത്തുന്നതിനായി കൊണ്ടുവന്ന ഭേദഗതി ബിൽ തത്കാലം നടപ്പിലാക്കേണ്ടെന്ന് സർക്കാർ തീരുമാനം. ഫയൽ പിൻവലിക്കുകയാണെന്നും തീരുമാനം യുഡിഎഫിന് വിടുകയാണെന്നും റവന്യുമന്ത്രി അടൂർ പ്രകാശ് വ്യക്തമാക്കി. കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമെ നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിലെ ഭേദഗതി ഇനി നടപ്പാക്കുകയുളളു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

ഗൗരവമായ ചർച്ചകൾ നടത്താതെ ഭേദഗതി സാധിക്കില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നിലപാട്. മുന്നണിക്കുള്ളിൽ അഭിപ്രായ ഐക്യം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബിൽ പിൻവലിക്കുന്നത്. ബില്ലിന് വേണ്ടി സർക്കാർ ഒരു നീക്കവും നടത്തിയിട്ടില്ലെന്നായിരുന്നു അടൂർ പ്രകാശിന്റെ വിശദീകരണം. ബിൽ പിൻവലിക്കണമെന്ന് പ്രതിപക്ഷത്തുനിന്നും യുഡിഎഫിൽ നിന്നും ആവശ്യം ഉയർന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News