എന്നാലുമെന്റെ ആപ്പിളേ; ഇതൊരൊന്നന്നര ലോക്കായിപ്പോയി

പുതിയ മോഡല്‍ ഐഫോണുകളിലെ പാസ്‌വേര്‍ഡ് ഉപയോഗിച്ചുള്ള ഉപഭോക്താക്കളുടെ ലോക്ക് അഴിക്കാനാകില്ലെന്ന് ആപ്പിള്‍. ലോക്ക് അഴിയ്ക്കണമെങ്കില്‍ പാസ്‌വേഡ് ഇട്ടയാള്‍ തന്നെ വിചാരിയ്ക്കണമെന്നും ആപ്പിളിന്റെ വിശദീകരണം. അമേരിക്കയിലെ ബ്രൂക്‌ലിന്‍ ഫെഡറല്‍ മജിസ്‌ട്രേറ്റ് കോടതിയ്ക്കാണ് നിസഹായത നിറഞ്ഞ വിശദീകരണം ആപ്പിള്‍ നല്‍കിയത്.

ഒഎസ് 8 ന് മുന്‍പ് വരെയുള്ളവ ഉപയോഗിക്കുന്ന ഐഫോണുകള്‍ പാസ്‌വേഡ് മൂലം ലോക്ക് ചെയ്താലും അഴിയ്ക്കാം. എന്നാല്‍ ഒഎസ് എട്ടും അതിന് അതിനുമുകളിലുമുള്ളവയില്‍ ലോക്ക് ഇട്ടാല്‍ അഴിയ്ക്കാനാകില്ല. ലോക്ക് ചെയ്തയാള്‍ തന്നെ പാസ്‌വേഡ് അഴിച്ചാലേ മാറ്റാനാകൂ എന്നാണ് ആപ്പിള്‍ കമ്പനി കോടതിയെ അറിയിച്ചത്. നിലവില്‍ 90 ശതമാനം ഉപയോക്താക്കളും ഒഎസ് എട്ടോ അതിന് മുകളിലോ ആണ് ഉപയോഗിക്കുന്നതെന്നും ആപ്പിള്‍ അറിയിച്ചു. എന്നാല്‍ പഴയ ഐഫോണുകളിലെ ലോക്ക് മാറ്റാനുള്ള സാങ്കേതികതികവ് കമ്പനിയ്ക്കുണ്ടെന്നും ആപ്പിള്‍ വ്യക്തമാക്കി.

ലോക്ക് ചെയ്യപ്പെട്ട ഐഫോണിലെ വിവരങ്ങള്‍ കമ്പനി വഴി പുറത്തുവിടുന്നത് ഉപഭോക്തൃ ബന്ധത്തെ ബാധിക്കും. ഒപ്പം ബ്രാന്‍ഡ് എന്ന നിലയിലുള്ള വിശ്വാസ്യതയെയും ബാധിക്കുമെന്നും ആപ്പിള്‍ ഫെഡറല്‍ കോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News