താൻ ജീവനോട് തന്നെയുണ്ടെന്നും ദയവു ചെയ്ത് തന്നെ ഒരു മാറാരോഗിയാക്കരുതെന്നും ആരാധകരോട് നടൻ ജിഷ്ണു രാഘവൻ. മാമുക്കോയയെ സോഷ്യൽമീഡിയ ‘കൊന്ന’തിനെ കുറിച്ച് മോഹൻലാൽ എഴുതിയ ബ്ലോഗ് ഷെയർ ചെയ്ത് കൊണ്ടാണ് ജിഷ്ണു ഇക്കാര്യം പറഞ്ഞത്.
‘ഇന്ന് ഫേസ്ബുക്ക് തുറന്നപ്പോൾ വന്ന മെസേജുകൾ വായിച്ച ഞാൻ ഞെട്ടി. ഞാൻ എന്തു കൊണ്ടാണ് ഫേസ്ബുക്കിൽ ഒന്നും പോസ്റ്റ് ചെയ്യാത്തത്. ആരോഗ്യസ്ഥിതിക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്നുമാണ് പലരും ചോദിക്കുന്നത്. നിങ്ങളുടെ വികാരം എനിക്ക് മനസിലാകും. എന്നാൽ ദയവുചെയ്ത് നിങ്ങൾ എന്നെ ഒരു മാറാ രോഗിയാക്കരുത്. ഞാൻ ജീവനോടെ തന്നെയുണ്ട്. സുഖമായിരിക്കുന്നു.’ – ജിഷ്ണു പറയുന്നു.
Good afternoon … I am shocked today opening my Facebook msgs , hundreds of people questioning me why I’m not posting…
Posted by Jishnu Raghavan on Wednesday, October 21, 2015
Get real time update about this post categories directly on your device, subscribe now.
Discussion about this post