വേനല്‍ക്കാലത്ത് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യം കൂടും

കുഞ്ഞുങ്ങള്‍ എപ്പോള്‍ ജനിക്കണമെന്ന് ചിന്തിക്കുന്ന മാതാപിതാക്കള്‍ക്ക് ആശ്വാസമേകുന്നതാണ് പുതിയ പഠനം. വനല്‍ക്കാലത്ത് ജനിക്കുന്ന കുഞ്ഞുങ്ങള്‍ വലുതാകുമ്പോള്‍ ആരോഗ്യവാന്മാരാകുമെന്ന് പുതിയ പഠനം. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ശാത്രജ്ഞന്മാരുടേതാണ് കണ്ടെത്തല്‍. ഇംഗ്ലണ്ടില്‍ ജനിച്ച അഞ്ചുലക്ഷം കുട്ടികളുടെ ജനനതിയതിയെ മുന്‍ നിര്‍ത്തിയായിരുന്നു പഠനം.

വേനല്‍ക്കാലത്ത് ജനിക്കുന്ന കുഞ്ഞുങ്ങള്‍ വലുതാകുമ്പോള്‍ ആരോഗ്യവാന്മാരാകും. ഇംഗ്ലണ്ടില്‍ ജനിച്ച അഞ്ചുലക്ഷം കുട്ടികളുടെ ജനനതിയതിയെ മുന്‍ നിര്‍ത്തിയായിരുന്നു പഠനം. സൂര്യപ്രകാശം കൂടുതല്‍ ലഭിക്കുന്നതിനാലാകാം കുട്ടികളുടെ പ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതെന്ന് ശാത്രജ്ഞര്‍ പറയുന്നു.

വേനല്‍ക്കാലത്ത് ജനിക്കുന്ന കുട്ടികള്‍ ജനിക്കുമ്പോള്‍ ഉണ്ടാകുന്ന ഭാരം, ആരോഗ്യം, യൗവ്വനാരംഭം എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം. കുഞ്ഞുങ്ങളുടെ ജനന സമയവും പഠനത്തില്‍ ഉള്‍പ്പെടുത്തി. ജൂണ്‍, ജൂലൈ, ആഗസ്റ്റ് തുടങ്ങിയ മാസങ്ങളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജനനഭാരം 2.5 കിലോ മുതല്‍ 4 കിലോ വരെ ഭാരമുള്ള കുട്ടികളാണ് ഇക്കാലത്ത് ജനിക്കുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്.

കുട്ടികളുടെ വളര്‍ച്ച കൃത്യമായിരിക്കും. വളര്‍ച്ച കുറവുള്ളരില്‍ സ്‌ട്രോക്ക്, അള്‍ഷിമേഴ്‌സ്, ഹൃദ്രോഗം എന്നിവയ്ക്ക് സാധ്യത കൂടുതലാണെന്ന് നേരത്തെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഉയരം കൂടുതലുള്ളവര്‍ക്ക് ടൈപ്പ് 1 പ്രമേഹത്തിന് സാധ്യത കുറവാണ്. മാത്രമല്ല, ഉയരം കൂടിയ സ്ത്രീകളില്‍ സ്തനാര്‍ബുദത്തിന് സാധ്യത കുറവാണെന്ന് പഠനത്തില്‍ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

ഒരമ്മയുടെ തന്നെ രണ്ടുകുഞ്ഞുങ്ങളുടെയും ആരോഗ്യം വ്യത്യസ്തമായിരിക്കുന്നതിന് പ്രധാന കാരണം ഇതുതന്നെയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ജനന സമയത്തെ കാലാവസ്ഥയ്ക്ക് ആരോഗ്യത്തെ സ്വാധീനിക്കാന്‍ കഴിയും. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ശാത്രജ്ഞന്മാരാണ് പഠനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here