നിസാമിന്റെ വഴിയേ അനുജന്‍ നിസാറും; കൊച്ചിയില്‍ യാത്രികനെ കാര്‍ കൊണ്ടിടിച്ച ശേഷം നിസാറിന്റെ ഭീഷണിയും അതിക്രമവും

കൊച്ചി: കൊലക്കേസ് പ്രതി നിസാമിന്റെ അനുജന്‍ നിസാറിനെതിരെ കാറിടിച്ച് ഭീഷണിപ്പെടുത്തിയതിന് പൊലീസ് കേസ്. യാത്രികനായ അനീഷിന്റെ റിറ്റ്‌സ് കാറില്‍ അമിത വേഗതയില്‍ നിസാര്‍ കാര്‍ കൊണ്ടുവന്ന് ഇടിച്ചു. ശേഷം നിര്‍ത്താതെ ഓടിച്ചു പോയി. വൈകിട്ട് കൊച്ചി നഗരത്തില്‍ പുല്ലേപ്പടി – തമ്മനം റോഡില്‍ കാരണക്കോടം കവലയില്‍ വച്ചാണ് നിസാറിന്റെ അക്രമം.

തുടര്‍ന്ന് കാറില്‍ പിന്തുടര്‍ന്ന നിസാറിനെ അനീഷ് തടഞ്ഞു. കാറിനുണ്ടാക്കിയ കേടുപാടുകള്‍ക്ക് അനീഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തന്റെ റോള്‍സ് റോയ്‌സ് കാറിലാണ് അനീഷ് വാഹനം കൊണ്ടുവന്ന് ഇടിച്ചതെന്നും എട്ടുലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും നിസാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭീഷണിയും കൈയ്യേറ്റവും ആയിരുന്നു നിസാറിന്റെ പ്രതികരണം.

നിസാറിന്റെ അക്രമത്തെ തുടര്‍ന്ന് അനീഷ് ട്രാഫിക് സ്റ്റേഷനില്‍ പരാതി അറിയിച്ചു. ഭീഷണിപ്പെടുത്തിയെന്നും കൈയ്യേറ്റം ചെയ്തുവെന്നും കാട്ടി അനീഷ് പാലാരിവട്ടം പൊലീസിലും പരാതി നല്‍കി. അനീഷ് നല്‍കിയ പരാതിയെ തുടര്‍ന്ന് നിസാറിനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നിസാറിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News