മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് ചട്ടലംഘനം; പത്തനംതിട്ടയില്‍ പുതിയ വിമാനത്താവളം പരിഗണിക്കുമെന്ന് ഉമ്മന്‍ചാണ്ടി; എല്‍ഡിഎഫ് പരാതി നല്‍കി

പത്തനംതിട്ട: കോന്നിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തെരഞ്ഞെടുപ്പ് ചട്ടലംഘനം. പത്തനം തിട്ടയില്‍ പുതിയ വിമാനത്താവളം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അപേക്ഷ കിട്ടിയാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനം എന്ന് എല്‍ഡിഎഫ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇടതുമുന്നണി മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News