കന്യാമറിയത്തിന്റെ ചിത്രം ഡിവൈഎഫ്‌ഐ വികൃതമാക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്; ചിത്രം പോസ്റ്റ് ചെയ്തയാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനല്ല

തിരുവനന്തപുരം: കന്യാമറിയത്തിന്റെ ചിത്രം ഡിവൈഎഫ്‌ഐ വികൃതമാക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഡിവൈഎഫ്‌ഐ. ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തയാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനല്ല. അദ്ദേഹം ഡിവൈഎഫ്‌ഐയുടെ ഒരു ഘടകത്തിലും പ്രവര്‍ത്തിക്കുന്നില്ല. കേരളത്തില്‍ 50 ലക്ഷം അംഗങ്ങളുള്ള പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ. ഇത്തരം വാര്‍ത്ത പ്രചരിപ്പിക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ നിജസ്ഥിതി മനസിലാക്കണമായിരുന്നുവെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

സമൂഹം ആദരിക്കുന്ന മഹത് വ്യക്തികളുടെയും വിശ്വാസികള്‍ ആരാധിക്കുന്നവരുടെയും ചിത്രങ്ങള്‍ വികൃതമാക്കി അവതരിപ്പിക്കുന്നതിനോട് യോജിപ്പില്ല. അത്തരം നീക്കങ്ങള്‍ അപലപനീയമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ഇത്തരം കാര്യങ്ങളുടെ ഉത്തരവാദിത്തം ഡിവൈഎഫ്‌ഐയുടെ തലയില്‍ കെട്ടിവെയ്ക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതവും ദുരുദ്ദ്യേശപരവുമാണെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു. തെറ്റായ പ്രചരണത്തില്‍ കുടുങ്ങരുതെന്നും സംഭവം പ്രതിഷേധാര്‍ഹമാണെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here