നെടുവത്തൂർ പഞ്ചായത്തിൽ ആർഎസ്പി കോൺഗ്രസ് പോര് രൂക്ഷം; അമ്പത് പേരെ ഒരുമിച്ച് കാണിച്ച് തരാമോയെന്ന് ആർഎസ്പിയോട് കോൺഗ്രസ്

കൊല്ലം: കൊല്ലം നെടുവത്തൂർ പഞ്ചായത്തിൽ ആർഎസ്പി കോൺഗ്രസ് പോര് രൂക്ഷമായി. പഞ്ചായത്തിൽ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്ക് ഒരു വോട്ട് പോലും ചെയ്യില്ലെന്ന് ആർഎസ്പിയും. ആർഎസ്പിയുടെ അമ്പത് പേരെ പഞ്ചായത്തിൽ ഒരുമിച്ച് കാണിച്ച് തരാൻ വെല്ലുവിളിച്ചുകോൺഗ്രസ് സ്ഥാനാർത്ഥിയും രംഗത്തെത്തി.

നെടുവത്തുർ 15-ാം വാർഡിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി മോഹൻ ജി നായരും ആർഎസ്പി സ്ഥാനാർത്ഥി ശിവകുമാറും യുഡിഎഫ് സ്ഥാനാർത്ഥികളാണെന്ന ബോർഡ് വെച്ച് പരസ്പരം ഏറ്റുമുട്ടുന്നത്. രണ്ട് പാർട്ടികളും സീറ്റിനു വേണ്ടി ഉറച്ച് നിന്നതോടെയാണ് ഐക്യ ജനാധിപത്യ മുന്നണി മറ്റ് പഞ്ചായത്തുകളിലെന്ന പോലെ തകർന്നത്. പണമെറിഞ്ഞാണ് കോൺഗ്രസ് സ്ഥാനാർത്ഥി സീറ്റ് നേടിയെടുത്തതെന്ന് ശിവകുമാർ ആരോപിച്ചു.

എൽഡിഎഫിലെ ബാലൻ ഉൾപ്പടെ അഞ്ച് സ്ഥാനാർത്ഥികളും ഈ വാർഡിൽ നിന്ന് ജനവിധി തേടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News