കേജരിവാൾ നയിച്ചു; ദില്ലിയിൽ ‘നോ കാർ ഡേ’

ദില്ലി:

പരിസ്ഥിതി മലിനീകരണം തടയുകയെന്ന ലക്ഷ്യത്തോടെ രാജ്യതലസ്ഥാനമായ ദില്ലിയിൽ കാർ രഹിത ദിനം ആഘോഷിച്ചു. മലിനീകരണം കുറയ്ക്കുന്നതിനും പൊതുഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കാർ വിമുക്ത ദിനം ആചരിക്കുന്നത്.

ചെങ്കോട്ട മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള പാതകളിലാണ് കാർ രഹിത ദിനം ആഘോഷിച്ചത്. സൈക്കിൾ റാലി ചെങ്കോട്ടയിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഉദ്ഘാടനം ചെയ്തു.

ഗുഡ്ഗാവിൽ നടപ്പാക്കിയ കാർ ദിനാചരണത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് എല്ലാ മാസവും 22ന് തലസ്ഥാനത്ത് കാർ വിമുക്ത ദിനം ആചരിക്കാൻ തീരുമാനിച്ചത്. രാവിലെ 7നും ഉച്ചയ്ക്ക് 12നും ഇടയ്ക്ക് ചെങ്കോട്ട മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള മേഖലയിലാണ് കാർ വിമുക്ത ദിനാചരണം. ഈ സമയത്ത് ദില്ലി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കൂടുതൽ ബസുകൾ സർവീസിനിറക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here