മാർപാപ്പ ബ്രെയിൻ ട്യൂമർ ബാധിതനാണെന്ന ഇറ്റാലിയൻ മാധ്യമം; വത്തിക്കാൻ നിഷേധിച്ചു

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ ബ്രെയിൻ ട്യൂമർ ബാധിതനാണെന്ന ഇറ്റാലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട് വത്തിക്കാൻ നിഷേധിച്ചു. വാർത്ത അടിസ്ഥാനരഹിതമാണെന്ന് വത്തിക്കാൻ വക്താവ് ഫാ. ഫെഡറികോ ലൊംബാർഡി പ്രതികരിച്ചു. മാർപാപ്പക്ക് യാതൊരു ആരോഗ്യപ്രശ്‌നവുമില്ലെന്നും വിശ്രമമില്ലാതെ ജോലികളുമായി അദ്ദേഹം മുന്നോട്ടു പോവുകയാണെന്നും വത്തിക്കാൻ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഇറ്റാലിയൻ പത്രമായ നാഷനൽ ഡെയ്‌ലി വിവാദ വാർത്ത പ്രസിദ്ധീകരിച്ചത്. മാർപാപ്പ അർബുദബാധിതനാണെന്നും എന്നാൽ ചികിത്സ വഴി പൂർണമായി ഭേദമാക്കാനാവുമെന്നുമായിരുന്നു വാർത്ത. ഇറ്റലിയിലെ ഒരു ക്ലിനിക്കിൽ അടുത്തിടെയായി പോപ് പരിശോധനക്കായി എത്താറുണ്ട്. പോപ്പിന്റെ മസ്തിഷ്‌കത്തിൽ കറുത്ത പുള്ളി കണ്ടെത്തിയെന്നും അത് സർജറി കൂടാതെ പൂർണമായി ഭേദമാക്കാനാവുമെന്നുമായിരുന്നു റിപ്പോർട്ട്.
ജപ്പാൻ ഡോക്ടർ പോപ്പിനെ പരിശോധിച്ചിട്ടില്ലെന്നും ഇത്തരം ആരോഗ്യപരിശോധനയ്ക്ക് അദ്ദേഹം വിധേയനായിട്ടില്ലെന്നും വത്തിക്കാൻ അറിയിച്ചു. എന്നാൽ, വാർത്തയിൽ ഉറച്ചുനിൽക്കുന്നതായി നാഷനൽ ഡെയ്‌ലിയുടെ എഡിറ്റർ അൻഡ്രേയ കാൻഗിനി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News