മോഹൻലാൽ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ‘കനൽ’ ഇന്ന് റിലീസ് ചെയ്യും. സംസ്ഥാനത്ത് മാത്രമായി 106 തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ശിക്കാറിന് ശേഷം എം.പത്മകുമാറും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് കനൽ. ചിത്രത്തിൽ അനൂപ് മേനോനും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. പ്രശസ്തനടൻ അതുൽ കുൽക്കർണിയാണ് വില്ലൻ വേഷത്തിലെത്തുന്നത്. കൊച്ചി, ഹൈദ്രാബാദ്, ദോഹ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്.
പ്രതികാര മനസുമായി രണ്ട് വ്യത്യസ്ത ജീവിതരീതിയിൽ നിന്നും വന്ന രണ്ടു പേർ കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഡേവിഡ് ജോൺ, അനന്തനാരായണൻ, രഘുവേട്ടൻ, കുരുവിള മാത്യു ഐപ്പ് ഇവർ നാലുപേരും ഗൾഫിൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ്. ഏറെ വർഷങ്ങൾക്ക് ശേഷം ഒരു ട്രെയിൻ യാത്രക്കിടയിൽ ഡേവിഡ് ജോണും അനന്തനാരായണനും വീണ്ടും കണ്ടുമുട്ടുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. പ്രതാപ് പോത്തൻ, ശീലു അബ്രഹാം, ഹണി റോസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
Kanal Theatre List
Posted by Mohanlal on Wednesday, October 21, 2015
മഞ്ജു വാര്യരും റിമ കല്ലിങ്കലും പ്രധാന വേഷങ്ങളിലെത്തുന്ന ആഷിഖ് അബു ചിത്രമായ റാണി പത്മിനി നാളെ തീയേറ്ററുകളിലെത്തും. രണ്ടു സ്ത്രീകളുടെ കൊച്ചി മുതൽ ഹിമാചൽപ്രദേശ് വരെയുള്ള യാത്രയാണ് റാണി പത്മിനിയുടെ പ്രമേയം. കാശ്മീർ, ഹിമാചൽ, ദില്ലി എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം. പിഎം ഹാരിസും മുഹമ്മദ് അൽത്താഫുമാണ് നിർമ്മാതാക്കൾ. ഛായാഗ്രഹണം മധുനീലകണ്ഠൻ. ശ്യാം പുഷ്‌ക്കരനും രവിശങ്കരും ചേർന്നാണ് തിരക്കഥയൊരുക്കിയത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിപാലാണ് ഈണം നൽകുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post