കോടതിയിൽ മാന്യത വേണം; ജീൻസും ടീഷർട്ടും ധരിക്കരുതെന്ന് ജീവനക്കാരോട് മധ്യപ്രദേശ് ഹൈക്കോടതി

ജബൽപുർ: കോടതിയിൽ ഓഫീസ് സമയങ്ങളിൽ ജീൻസും ടീഷർട്ടും ധരിക്കരുതെന്ന് ജീവനക്കാരോട് മധ്യപ്രദേശ് ഹൈക്കോടതി. കോടതിക്കൊരു മാന്യതയുണ്ടെന്നും ഇത്തരം സ്ഥലങ്ങളിൽ കളർഫുൾ വസ്ത്രങ്ങൾ ധരിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. ഹൈക്കോടതി രജിസ്ട്രാർ ജനറൽ വേദ് പ്രകാശാണ് ഉത്തരവിറക്കിയത്. ജീവനക്കാർ അച്ചടക്കം പാലിച്ച് ഓഫീസ് വസ്ത്രങ്ങൾ അണിയണമെന്നും സർക്കുലറിൽ പറയുന്നു.

ഹൈക്കോടതിയിലെ എല്ലാ ജീവനക്കാർക്കും സർക്കുലർ കൈമാറിയിട്ടുണ്ട്. പേഴ്‌സണൽ സെക്രട്ടറി, പേഴ്‌സണൽ അസിസ്റ്റന്റ്, സ്‌റ്റെനോഗ്രാഫർ, റീഡർമാർ എന്നിവർക്കും പുതിയ ഉത്തരവ് ബാധകമാണ്. അഭിഭാഷകരെ പോലെ ഇവരും വെള്ള ഷർട്ടും കറുത്ത പാന്റും കോട്ടും ടൈയും ധരിക്കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. ഗ്വാളിയോർ, ജബൽപുർ എന്നിവിടങ്ങളിലെ ഹൈക്കോടതി ബെഞ്ചിലെ ജീവനക്കാർക്കും ഡ്രസ് കോഡ് നിർദ്ദേശമുണ്ട്. നിർദ്ദേശം പാലിക്കാത്തവർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും കോടതി നിർദ്ദേശിച്ചു.

അതേസമയം, ഉത്തരവിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. തുഗ്ലക് പരിഷ്‌കാരമെന്നും മണ്ടൻ തീരുമാനമെന്നുമാണ് അഭിഭാഷകർ അഭിപ്രായപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News